കാസർഗോഡ്: തീരദേശ മേഖലയിൽ കടലാക്രമണ ഭീഷണി നേരിടുന്നവർക്കുള്ള പുനർഗേഹം പദ്ധതി പ്രകാരം മാറി താമസിക്കാൻ സന്നദ്ധരായ കാസർഗോഡ് കസബയിലെ 65 മൽസ്യ തൊഴിലാളികൾക്കായി ഭൂമി കണ്ടെത്തി. കുഡ്ലു കാള്യങ്ങാടിന് സമീപം 2.20 ഏക്കറാണ് ഫിഷറീസ് വകുപ്പ് കണ്ടെത്തിയത്. കുടുംബങ്ങൾ സ്ഥലം സന്ദർശിച്ച ശേഷം അവരുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്ത് നൽകും.
ഒരു കുടുംബത്തിന് മൂന്ന് സെന്റ് വീതമാണ് അനുവദിക്കുക. പത്ത് ലക്ഷം രൂപയാണ് ഒരാൾക്ക് പദ്ധതി വിഹിതമായി അനുവദിക്കുന്നത്. ഇതിൽ ഭൂമി വാങ്ങാൻ ആറ് ലക്ഷവും വീട് പണിയാൻ നാല് ലക്ഷവുമാണ് അനുവദിക്കുക. സെന്റിന് 1.50 ലക്ഷം രൂപയ്ക്കാണ് ഭൂമി കരാറാക്കിയത്. പദ്ധതി പ്രകാരം ജില്ലയിലെ 1169 കുടുംബങ്ങളെയാണ് ഗുണഭോക്താക്കളായി ജില്ലാതല സമിതി അംഗീകരിച്ചിട്ടുള്ളത്.
Most Read: വീണ്ടും ദുരഭിമാനക്കൊല; മഹാരാഷ്ട്രയിൽ സഹോദരൻ ഗർഭിണിയെ കഴുത്തറത്ത് കൊന്നു






































