തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്‌ഥാനാർഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടി സ്‌ഥാനാർഥി തന്നെ മൽസരിക്കുമെന്നും ഇടത് വലത് മുന്നണികളോട് ജനങ്ങൾക്കുള്ള എതിർപ്പ് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കെ സുരേന്ദ്രൻ വ്യക്‌തമാക്കി.
നിലവിൽ എഎൻ രാധാകൃഷ്‌ണന്റെ പേരാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. ടിപി സിന്ധമുമോൾ, എസ് ജയകൃഷ്‌ണൻ എന്നീ പേരുകളും പരിഗണനയിൽ ഉണ്ടെന്നാണ് വിവരം. സ്‌ഥാനാർഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ സിൽവർലൈൻ ചർച്ചയാകുമെന്നും സിപിഐഎമ്മിന് തൃക്കാക്കരയിൽ പാർട്ടി ചിഹ്‌നത്തിൽ മൽസരിക്കാൻ കഴിയില്ലെന്നും വി മുരളീധരൻ വിമർശിച്ചു.
Read also: തമിഴ്‌നാട്ടിലും കേരളത്തിലും ബിജെപി അധികാരത്തില്‍ എത്തണം; അണ്ണാമലൈ കുപ്പുസ്വാമി