തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫ് സ്‌ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

By Trainee Reporter, Malabar News
Thrikkakara by-election
Representational Image
Ajwa Travels

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇതിനുള്ള ചർച്ച തുടരുകയാണ്. സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണനാണ് മുൻ‌തൂക്കം. കോഴിക്കോട് പാർട്ടി കോർ കമ്മിറ്റി ചേരുന്നുണ്ട്. അത് കൂടി കഴിഞ്ഞു പ്രഖ്യാപനം വരാനാണ് സാധ്യത. തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്‌മവിശ്വാസത്തിലാണ് സിപിഐഎം.

തിരഞ്ഞെടുപ്പിലൂടെ നിയമസഭയിൽ അംഗബലം നൂറ് തികക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ് ഇടതുപക്ഷം. ‘ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര’ എന്ന ടാഗ്‌ലൈനാണ് പ്രചാരണത്തിന്റെ മുഖ്യവാചകം. നഗര കേന്ദ്രീകൃത മണ്ഡലത്തിൽ വികസന അജണ്ടക്ക് പ്രാധാന്യം കിട്ടുമെന്ന കണക്കുകൂട്ടലിലാണ് സിപിഐഎം. ഉടക്കി നിൽക്കുന്ന കെവി തോമസ് ഘടകം, യുഡിഎഫിലെ സ്‌ഥാനാർഥി നിർണയം ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങൾ, ട്വിന്റി 20-എഎപി സംയുക്‌ത സ്‌ഥാനാർഥി നീക്കം ഇതെല്ലാം പരമാവധി തങ്ങൾക്ക് ഗുണകരമാകുമെന്നാണ് സിപിഐഎം പ്രതീക്ഷ.

അതേസമയം, യുഡിഎഫ് സ്‌ഥാനാർഥി ഉമാ തോമസ് പ്രചാരണം സജീവമായിരിക്കുകയാണ്. ബിജെപി സ്‌ഥാനാർഥി പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും. തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയും ബിജെപിയും സ്‌ഥാനാർഥി നിർണയ ചർച്ചകൾക്കായി സജീവമായ ഇടപെടൽ നടത്തുകയാണ്.

Most Read: ഞായറാഴ്‌ച വരെ മഴ തുടരും; സംസ്‌ഥാനത്ത് ഇടിമിന്നലിനും സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE