മക്കികൊല്ലി: തവിഞ്ഞാൽ മക്കികൊല്ലി ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി. വനപാലകർ സ്‌ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ബുധനാഴ്‌ച പുലർച്ചെ 3 മണിയോടെയാണ് കടുവ കൂടിനുള്ളിൽ കുടുങ്ങിയത്. കടുവയെ അധികൃതർ മുത്തങ്ങയിലേക്ക് കൊണ്ടുപോയി. കടുവയുടെ ആരോഗ്യനില പരിശോധിച്ച ശേഷം ഉൾവനത്തിലേക്കോ മൃഗശാലയിലേക്കോ മാറ്റും.
പ്രദേശത്തെ നിരവധി വീടുകളിലെ വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. ഇതേ തുടർന്ന് പ്രദേശവാസികൾ പരാതിയുമായി എത്തിയിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ വൈകുന്നേരം വനംവകുപ്പ് പ്രദേശത്ത് കൂട് സ്‌ഥാപിച്ചത്.
Read also: തേനീച്ചയുടെ കുത്തേറ്റ് വയനാട്ടിൽ 5 പേർ ചികിൽസ തേടി







































