തേനീച്ചയുടെ കുത്തേറ്റ് വയനാട്ടിൽ 5 പേർ ചികിൽസ തേടി

By Trainee Reporter, Malabar News
Representational image
Ajwa Travels

മാനന്തവാടി: വയനാട് മൈസൂരു റോഡിൽ മിനിലോറി സ്‌റ്റാൻഡ്‌ പരിസരത്ത് തേനീച്ചയുടെ കുത്തേറ്റ അഞ്ചുപേർ ചികിൽസയിൽ. ഒണ്ടയങ്ങാടി സ്വദേശി മുഹമ്മദ് സാലിം (22), തലപ്പുഴ സ്വദേശികളായ ജസ്‌റ്റിൻ (32), മൂർത്തി (42), മാനന്തവാടി സ്വദേശി അശ്വിൻ (26), ചെറ്റപ്പാലം സ്വദേശി അരുൺ (40) എന്നിവർക്ക് നേരെയാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. ഇവർ വയനാട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.

റോഡരികിലെ വനമേഖലയിൽ നിന്നും കൂട്ടമായെത്തിയ തേനീച്ച പരിസരത്തുണ്ടായിരുന്ന ഇവരെ ആക്രമിക്കുകയായിരുന്നു. എല്ലാവരെയും പ്രാഥമിക ചികിൽസ നൽകി നിരീക്ഷണത്തിൽ വെച്ചശേഷം വീടുകളിലേക്ക് പറഞ്ഞയച്ചു.

Read also: അസം തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിലേക്ക് 173 സ്‌ഥാനാർഥികൾ നാമനിർദ്ദേശം സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE