വയനാട്: വയനാട്ടിൽ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും പ്രവൃത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ഒരാഴ്ചക്കിടെ 18.84 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗികളുടെ എണ്ണത്തില്‍ ദിനം പ്രതി കുറവും രേഖപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇളവ് നല്‍കണമെന്ന ആവശ്യമുണ്ടാകുന്നത്.
വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും നിവേദനം നല്‍കിയിട്ടുണ്ട്. കൂടാതെ ആറ് മാസത്തേക്കെങ്കിലും വായ്പാ മൊറട്ടോറിയം പ്രഖ്യാപിക്കണം, പലിശ ഇളവ് അനുവദിക്കണം, ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന വ്യാപാര മേഖലയിലുള്ളവര്‍ക്ക് വാക്സിനേഷന് മുന്‍ഗണന നല്‍കണം തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നുണ്ട്.
Malabar News: കാരശ്ശേരി ആദിവാസി മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു








































