കൊച്ചി: മരണാനന്തര അവയവദാനത്തിന് ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍. ആലുവയിലെ ട്രാന്‍സ് ദമ്പതികളായ തൃപ്‌തി ഷെട്ടിയും ഹൃത്വിക്കുമാണ് സംസ്‌ഥാന സര്‍ക്കാറിന്റെ മൃതസഞ്‌ജീവനിയില്‍ അംഗമാകാന്‍ മുന്നോട്ട് വന്നത്. ഇതോടെ രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ സ്‌ത്രീ/പുരുഷന്‍ എന്നീ ഓപ്ഷനുകള്‍ക്ക് ഒപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും പ്രത്യേക കോളം അനുവദിച്ചു.
മരണശേഷവും മറ്റുള്ളവര്‍ക്ക് തങ്ങളുടെ ശരീരം ഉപകാരപ്പെടുന്നത് മഹത്ത്വമേറിയ പ്രവൃത്തിയാണെന്ന ചിന്തയാണ് തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് തൃപ്‌തി പറഞ്ഞു. ജെന്‍ഡര്‍ കോളത്തില്‍ സ്‌ത്രീ/പുരുഷന്‍ എന്നീ രണ്ട് ഓപ്ഷനുകളേ ഉള്ളൂവെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് അധികൃതരുമായി സംസാരിച്ചു. ഇതിനു ശേഷമാണ് അപേക്ഷയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വിഭാഗം ഉള്‍പ്പെടുത്തിയത്. ഇതിന് കരണക്കാരായതില്‍ സന്തോഷമുണ്ടെന്നും ഇരുവരും പറഞ്ഞു.
വിവരം അറിഞ്ഞ ആരോഗ്യമന്ത്രി കെ കെ ശൈലജ തുടര്‍നടപടികള്‍ക്ക് നിര്‍ദേശം നല്‍കി. 2019 ജൂണ്‍ 10നാണ് ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്ത അവതാരകൻ കൂടിയായ ഹൃത്വിക് മോഡലിങ് രംഗത്ത് പ്രശസ്‌തയായ തൃപ്‌തിയെ വിവാഹം ചെയ്‌തത്.
Read also: മാതൃകാപരമായ പ്രവര്‍ത്തനം: കേരള ടൂറിസത്തിന് രാജ്യാന്തര പുരസ്‌കാരം
👍👍