മാതൃകാപരമായ പ്രവർത്തനം: കേരള ടൂറിസത്തിന്​ രാജ്യാന്തര പുരസ്‌കാരം

By Trainee Reporter, Malabar News
courtesy: Kerala Tourism
Ajwa Travels

തിരുവനന്തപുരം: കോവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ചതിന് കേരളാ ടൂറിസത്തിന് വേൾഡ് ട്രാവൽ മാർട്ട് ലണ്ടൻ പുരസ്‌കാരം. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾക്കാണ് ട്രാവൽ മാർട്ട് ലണ്ടന്റെ ഹൈലി കമൻഡഡ്‌ പുരസ്‌കാരം ലഭിച്ചത്. മീനിംഗ് ഫുൾ കണക്ഷൻസ് എന്ന വിഭാഗത്തിലാണ് സംസ്‌ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ അംഗീകാരം ലഭിച്ചത്.

ലോക്ക്ഡൗൺ കാലത്ത് ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്‌ഥാനത്ത് അവതരിപ്പിച്ച വർക്ക് അറ്റ് ഹോം വീഡിയോകൾ, സ്‌റ്റോറി ടെല്ലിങ് ഓഡിയോ, വീഡിയോ സീരീസ് എന്ന പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത്. സുരക്ഷിതരായി വീട്ടിൽ കഴിയാനും, എന്നാൽ നിരാശരായി ഇരിക്കാതെ കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് സ്വന്തം തൊഴിൽ പ്രവർത്തനങ്ങളിൽ തുടരാൻ സംരംഭകരോടും കോവിഡ് മാറിയാലുടൻ തങ്ങളുടെ തൊഴിൽ പ്രവർത്തനങ്ങൾ കാണാൻ കേരളത്തിലേക്കും തങ്ങളുടെ വീടുകളിലേക്കും എത്തണമെന്ന് സഞ്ചാരികളോടും അഭ്യർഥിക്കുന്ന രീതിയിൽ ചെയ്‌തവയായിരുന്നു വർക്ക് അറ്റ് ഹോം വീഡിയോകൾ.

സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകഴുകി സ്വന്തം തൊഴിൽ ചെയ്‌ത്‌ യൂണിറ്റ് അംഗങ്ങൾ അവതരിപ്പിച്ച വീഡിയോ ഡോക്യുമെന്ററികളായിരുന്നു ഇവ. ഓരോരുത്തരുടെയും പ്രദേശത്തെ കുറിച്ചുള്ള സ്‌റ്റോറി ടെല്ലിങ് ഓഡിയോകൾ, ഓരോ നാടിനെയും അവിടത്തെ ഉൽസവങ്ങളെയും കുറിച്ചുള്ള വീഡിയോകൾ, കലാപ്രവർത്തകരുടെ സോപാന സംഗീതം, ഇടക്ക വാദനം, കളംപാട്ട് വീഡിയോകൾ, വിവിധ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന പരിശീലന വീഡിയോകൾ എന്നിങ്ങനെ 1048 വീഡിയോ, ഓഡിയോ ശേഖരമാണ് ഇതിന്റെ ഭാഗമായി തയാറാക്കിയത്.

മുഴുവൻ വീഡിയോകളും മിഷനിലെ അംഗങ്ങൾ സ്വയം നിർമ്മിച്ചതും എഡിറ്റ് ചെയ്‌തവയുമാണ്. ആയിരക്കണക്കിന് ആളുകളാണ് ഇവ നവമാദ്ധ്യമങ്ങളിലൂടെ കണ്ടത്. ലോക ഫോക്‌ലോർ ദിനത്തിൽ ഫോക്കത്തോൺ എന്ന പരിപാടിയിൽ ഒന്നര മണിക്കൂർ തുടർച്ചയായി ഈ വീഡിയോകൾ സംപ്രേക്ഷണം ചെയ്‌തു.

കോവിഡ് വ്യാപനത്തെ തുടർന്ന് വിറങ്ങലിച്ച് നിൽക്കുന്ന ടൂറിസം മേഖലയിലെ സംരംഭകർക്കും സഞ്ചാരികൾക്കും ഒരുപോലെ ആത്‌മവിശ്വാസം പകർന്ന ലോകത്തെ ഏറ്റവും ജനകീയമായ ഇടപെടലാണിതെന്ന് അവാർഡ് ജൂറി അഭിപ്രായപ്പെട്ടു. ഒരേ മനസോടെ പ്രവർത്തിച്ചാൽ ഏത് പ്രതികൂല സാഹചര്യത്തെയും മറികടക്കാനാകുമെന്ന സന്ദേശമാണ് ഈ മുന്നേറ്റം നൽകുന്നതെന്നും ജൂറി കൂട്ടിച്ചേർത്തു.

Read also: കോവിഡ് ബാധിതര്‍ക്ക് ആംബുലന്‍സ് സൗകര്യം; ഒരുക്കിയത് ഒറ്റപ്പാലം നഗരസഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE