മലമ്പുഴ: ചേറാട് മലയിൽ കുടുങ്ങി സൈന്യം രക്ഷപെടുത്തിയ ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്. മലയിൽ അനധികൃതമായി അതിക്രമിച്ചു കയറിയതിനു ബാബുവിനും ഒപ്പം മല കയറിയ വിദ്യാർഥികൾക്കും എതിരെയാണ് കേരള ഫോറസ്‌റ്റ് ആക്‌ട് (27) പ്രകാരം കേസെടുത്തത്. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഇന്ന് ബാബുവിന്റെ വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തി.
നേരത്തെ തന്നെ ബാബുവിനെതിരെ കേസെടുക്കാൻ വനംവകുപ്പ് നീക്കം നടത്തിയിരുന്നെങ്കിലും വനംമന്ത്രി എകെ ശശീന്ദ്രന്റെ നിർദ്ദേശപ്രകാരം ഇക്കാര്യം ഒഴിവാക്കുകയായിരുന്നു. പക്ഷെ സംഭവത്തിന് ശേഷം വീണ്ടും ആളുകൾ മലകയറുന്നതു ശ്രദ്ധയിൽ പെടുകയും അത് സമൂഹത്തിൽ തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കുകയും ചെയ്യും എന്നതിനാലാണ് ഇപ്പോൾ ബാബുവിനെതിരെ കേസെടുക്കാനുള്ള തീരുമാനം.
Read also: ഹീമോഫീലിയ രോഗികൾക്ക് സൗജന്യ ചികിൽസ ഉറപ്പ് നൽകി ആരോഗ്യമന്ത്രി







































