കോഴിക്കോട്: മദ്യക്കടയിൽ നടന്ന മോഷണം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരന് തലക്കടിയേറ്റു. കുറുവട്ടൂർ സ്വദേശി ദിനേശനെയാണ് മോഷ്ടാവ് കമ്പിപ്പാര കൊണ്ട് അടിച്ചത്. കോഴിക്കോട് ജില്ലയിലെ പാവമണി റോഡിലെ ബിവറേജസ് കോർപറേഷൻ മദ്യക്കടയിൽ കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. സംഭവത്തിൽ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രീമിയം കൗണ്ടറായി പ്രവർത്തിക്കുന്ന രണ്ടാംനിലയിലെ കടയിലാണ് മോഷ്ടാവ് കയറിയത്. ഇരുമ്പ് ഗ്രിൽ പൊളിച്ചാണ് ഇയാൾ അകത്തെത്തിയത്. ശബ്ദം കേട്ട് താഴെ നിന്നെത്തിയ ദിനേശൻ മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് തലക്കടിയേറ്റത്. ദിനേശ്നറെ നിലവിളി കേട്ട് സമീപത്തു കൂടി പോയിരുന്ന പോലീസ് സംഘം എത്തിയതോടെ മോഷ്ടാവ് ഓടിരക്ഷപെട്ടു. പരിക്കേറ്റ ദിനേശനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read: ആധാറും വോട്ടർ കാർഡും ബന്ധിപ്പിക്കും; കള്ളവോട്ട് തടയുക ലക്ഷ്യം






































