കാർവാർ: കാർവാറിൽ പാലം തകർന്ന് പുഴയിൽ വീണ ലോറി പുറത്തെത്തിച്ചു. മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലാണ് ലോറി കരയ്‌ക്ക് എത്തിച്ചത്. കരയിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം ദൂരെയായിരുന്ന ലോറിയെ നാല് ക്രയിനുകൾ ഉപയോഗിച്ചാണ് കരയ്‌ക്ക് എത്തിച്ചത്.
രാവിലെ ഒമ്പത് മണിയോടെയാണ് ലോറി പുറത്തെടുക്കാനുള്ള ദൗത്യം ആരംഭിച്ചത്. ഈ മാസം ഏഴിനാണ് കാളി നദിക്ക് കുറുകെ ഗോവയെയും കർണാടകയേയും ബന്ധിപ്പിച്ചിരുന്ന പാലം തകർന്ന് വീഴുന്നത്. നദിയിൽ വീണ ലോറിയിൽ നിന്ന് ഡ്രൈവർ ബലമുരുകനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
Most Read| ബംഗ്ളാദേശിലെ സാഹചര്യങ്ങളിൽ ആശങ്ക, മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു; പ്രധാനമന്ത്രി