മലപ്പുറം: കാളികാവിൽ രണ്ടര വയസുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പിതാവ് ജുനൈദിനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. കുട്ടിയുടെ തലയിലും മുഖത്തും പരിക്കുകൾ ഉണ്ട്. ജുനൈദിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.
ജുനൈദിന്റെ പശ്ചാത്തലം അടക്കം സംശയമുണ്ടെന്നും ജോലി സംബന്ധമായ കാര്യങ്ങളടക്കം അന്വേഷിച്ചു വരികയാണെന്നുമാണ് പോലീസ് പറയുന്നത്. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. കാളികാവിൽ നേരത്തെയും രണ്ടര വയസുകാരിയെ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. ഒരാഴ്ച മുമ്പായിരുന്നു ഈ സംഭവം. ഭാര്യയും ബന്ധുക്കളുടെയും പരാതിയിൽ പിതാവ് മുഹമ്മദ് ഫായിസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. ഇവയാണ് മരണത്തിലേക്ക് നയിച്ചത്. തലയിൽ രക്തം കട്ടപിടിച്ചതായും വാരിയെല്ല് പൊട്ടിയതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ചോദ്യം ചെയ്യലിൽ ഇയാൾക്ക് ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇപ്പോൾ അറസ്റ്റിലായ ജുനൈദിനും ഇത്തരത്തിൽ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Most Read| രണ്ട് ലക്ഷം രൂപക്ക് ലോകത്തിലെ ഏറ്റവും വലിയ കപ്പലിൽ 7 ദിവസത്തെ യാത്ര!







































