കുവൈറ്റ് സിറ്റി: കുവൈറ്റിൽ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. മറ്റൊരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഗ്നിശമന സേനാ അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഷുവൈഖ് വ്യവസായ മേഖലയില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. വര്‍ക്ക്ഷോപ്പില്‍ ടാങ്കറിന്റെ വെല്‍ഡിങ് നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ 30 മീറ്ററോളം നീങ്ങിയ ടാങ്കര്‍ പാലത്തില്‍ ചെന്നിടിച്ചാണ് നിന്നത്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
Also Read: എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളുടെയും വിലക്ക് നീക്കാനൊരുങ്ങി സൗദി




































