യുഎഇ : ഇസ്രയേലില്‍ പ്രവേശിക്കാന്‍ യുഎഇ പൗരൻമാര്‍ക്ക് വിസ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി യുഎഇ വിദേശകാര്യ അന്താരാഷ്‌ട്ര സഹകരണ മന്ത്രാലയം. 90 ദിവസം വരെ യുഎഇ പൗരൻമാര്‍ക്ക് ഇസ്രയേലില്‍ വിസ ഇല്ലാതെ കഴിയാമെന്നാണ് ഇപ്പോള്‍ വ്യക്‌തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പ് വച്ച സമാധാന കരാറിന് പിന്നാലെയാണ് തീരുമാനം. കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.
വിസ ഒഴിവാക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പ് വച്ചിരുന്നു. ഇതിന് അംഗീകാരം നല്‍കുന്നതോടെ ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര വ്യക്‌തമാക്കി. മന്ത്രി ഉമര്‍ സൈഫ് ഗോബാഷാണ് യുഎഇയെ പ്രതിനിധീകരിച്ച് ധാരണാപത്രത്തില്‍ ഒപ്പ് വച്ചത്. പുതിയ തീരുമാനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്‌പര ബന്ധം ശക്‌തമാക്കാനും, പുതിയ അവസരങ്ങള്‍ സൃഷ്‌ടിക്കാനും, പുതിയ സാമ്പത്തിക സാധ്യതകള്‍ തുറക്കാനും, ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്താനും, പുതിയ തലമുറക്ക് നല്ല ഭാവി സമ്മാനിക്കാനുമുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത് എന്ന് യുഎഇ അധികൃതര്‍ വിശദീകരിച്ചു. ഒപ്പം തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിസ രഹിത യാത്രയിലൂടെ വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപം എന്നിവയില്‍ വലിയ സാധ്യതകളാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അധികൃതര്‍ വ്യക്‌തമാക്കി.
Read also : ഭീകരരുടെ സ്വർഗരാജ്യം; പാകിസ്‌ഥാനെതിരെ ശക്‌തമായ നിലപാടുമായി ഇന്ത്യ








































