യുഎഇ : കോവിഡ് വ്യാപനം വീണ്ടും രൂക്‌ഷമായി യുഎഇ. ശനിയാഴ്‌ച ആയിരത്തിലധികം ആളുകള്‍ക്ക് യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ചു. ദിവസങ്ങളായി യുഎഇയില്‍ ആയിരത്തിനു മുകളിലാണ് കോവിഡ് കേസുകള്‍. രാജ്യത്ത് വീണ്ടും വ്യാപനം രൂക്‌ഷമാകുന്ന സ്‌ഥിതിയാണ് നിലവിലുള്ളത്. 1231 ആളുകള്‍ക്കാണ് ശനിയാഴ്‌ച യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഒപ്പം തന്നെ രാജ്യത്ത് കോവിഡ് മൂലം രണ്ട് മരണങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്.
രോഗം സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം ആയിരം കടക്കുമ്പോഴും രോഗമുക്‌തരുടെ എണ്ണവും ഉയരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1051 ആളുകള്‍ക്ക് യുഎഇയില്‍ രോഗം ഭേദമായിട്ടുണ്ട്. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് ഇപ്പോള്‍ ചികിൽസയിലുള്ളത് 10212 ആളുകളാണ്.
രാജ്യത്ത് ഇന്ന് രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ ഇതുവരെ രാജ്യത്ത് രോഗബാധിതരായ ആളുകളുടെ എണ്ണം 97760 ആണ്. ഇതില്‍ 87122 ആളുകള്‍ക്കും ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. 426 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്. കൂടുതല്‍ പരിശോധനകള്‍ സംഘടിപ്പിച്ച് രോഗമുള്ള ആളുകളെ കണ്ടെത്തി രോഗവ്യാപനം കുറക്കുകയാണ് ഇപ്പോള്‍ ആരോഗ്യ മന്ത്രാലയം ലക്‌ഷ്യം വച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 117800 പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തിയിട്ടുണ്ട്.
Read also : സ്മൃതി ഇറാനിക്കെതിരെ വാരണാസിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം