ആഗ്ര: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വാരണാസിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്ററ് ചെയ്‌തു നീക്കി. സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ഇറാനിയെ തടഞ്ഞത്. കര്‍ഷകരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് സ്മൃതി ഇറാനി വാരണാസിയില്‍ എത്തിയത്.
ഹാത്രാസ് സംഭവത്തില്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം രാഷ്ട്രീയം മാത്രമാണെന്ന് ആരോപിച്ച് നേരത്തെ സ്മൃതി ഇറാനി രംഗത്ത് വന്നിരുന്നു. ബലാത്സംഗത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയം കളിക്കുന്നവരെ തടയാനാവില്ലെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു. എന്നാല്‍ ഹത്രസിലെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ ഒരു ശക്‌തിക്കും സാധിക്കില്ലെന്നും കുടുംബത്തെ കണ്ടിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
രാഹുലിന്റെ സന്ദര്‍ശനം ഒഴിവാക്കാന്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ പോലീസ് വീട്ടുതടങ്കലില്‍ ആക്കിയെന്ന് ആരോപണമുണ്ട്. ഹത്രസില്‍ മാദ്ധ്യമങ്ങള്‍ക്കുള്ള വിലക്ക് നീക്കിയെങ്കിലും രാഷ്ട്രീയ നേതാക്കളെ കടത്തി വിടാന്‍ കഴിയില്ലെന്ന് ഹത്രസ് ജോയിന്റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീണ അറിയിച്ചിരുന്നു.
Read also: രാഹുല്‍ ഗാന്ധിയുടെ നീക്കം രാഷ്ട്രീയം മാത്രമാണ്; സ്മൃതി ഇറാനി