രാഹുല്‍ ഗാന്ധിയുടെ നീക്കം രാഷ്​ട്രീയം മാത്രമാണ്; സ്​മൃതി ഇറാനി

By Syndicated , Malabar News
Smrithi Irani_Malabar News
Ajwa Travels

ന്യൂ ഡെല്‍ഹി: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കം രാഷ്​ട്രീയം മാത്രമാണെന്ന് കേന്ദ്രമന്ത്രി സ്​മൃതി ഇറാനി. ഇരക്ക് നീതി ലഭിക്കാന്‍ വേണ്ടിയല്ല സന്ദര്‍ശനമെന്നും സ്​മൃതി ഇറാനി പറഞ്ഞു

‘കോണ്‍ഗ്രസിന്റെ തന്ത്രങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ജയം ജനങ്ങള്‍ ഉറപ്പിച്ചതും. അവരുടെ ഹത്രസ് സന്ദര്‍ശനം വെറും രാഷ്​ട്രീയം മാത്രമാണെന്നും ഇരക്ക് നീതി ലഭിക്കാന്‍ വേണ്ടി ഉള്ളതല്ലെന്നും ജനങ്ങള്‍ മനസിലാക്കും’ – സ്​മൃതി ഇറാനി പറഞ്ഞു.

എന്നാല്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കി. ഹത്രസില്‍ മാദ്ധ്യമങ്ങള്‍ക്കുള്ള വിലക്ക് നീക്കിയെങ്കിലും രാഷ്​ട്രീയ നേതാക്കളെ കടത്തി വിടാന്‍ കഴിയില്ലെന്ന് ഹത്രസ് ജോയിന്റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീണ അറിയിച്ചിരുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ഇന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്‌തു.

Read also: ഹത്രസ് സംഭവം; സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ശ്രമം; സഹായത്തിന് സ്വകാര്യ ഏജന്‍സി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE