ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രസ് സംഭവത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതിനുവേണ്ടി മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സപ്റ്റ് പി.ആര്‍ എന്ന ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയത്. വിദേശ മാദ്ധ്യമങ്ങളുമായി ആശയ വിനിമയം നടത്തുന്നതിനാണ് പി.ആര്‍ ഏജന്‍സിയുടെ സഹായം സര്‍ക്കാര്‍ തേടിയത്.
ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ല എന്ന് വിദേശ മാദ്ധ്യമങ്ങളെ അറിയിച്ചത് ഈ ഏജന്‍സിയാണ്. ഇവരുടെ വാര്‍ത്താ കുറിപ്പുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മാദ്ധ്യമ ബ്യൂറോകള്‍ക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. പീഡനം നടന്നിട്ടില്ലെന്നും ഫോറന്‍സ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ഇത് വ്യക്‌തമാക്കുന്നുണ്ട് എന്നും പി.ആര്‍ ഏജന്‍സി നല്‍കിയ വാര്‍ത്താ കുറിപ്പുകളില്‍ പറയുന്നു.
Also Read: ഹത്രസ്; കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന
സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആഗോളതലത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാന്‍ യോഗി ആദിത്യനാഥ് ശ്രമിക്കുന്നത്.