യുഎഇ ഫാമിലി വിസ; ഇനി മാനദണ്ഡം അപേക്ഷകരുടെ മാസ ശമ്പളം

3000 ദിർഹം (ഏകദേശം 68,000) രൂപ മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി കുടുംബത്തെ എത്തിക്കാം. താമസ സൗകര്യത്തിന്റെ ചിലവ് സ്‌പോൺസർ വഹിക്കണം.

By Trainee Reporter, Malabar News
Malabar News_uae
Representational image
Ajwa Travels

ദുബായ്: തൊഴിൽ മേഖല, തസ്‌തിക എന്നിവ പരിഗണിക്കാതെ അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്‌ഥാനത്തിൽ ഫാമിലി വിസ അനുവദിക്കാനുള്ള തീരുമാനവുമായി യുഎഇ. 3000 ദിർഹം (ഏകദേശം 68,000) രൂപ മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി കുടുംബത്തെ എത്തിക്കാം. താമസ സൗകര്യത്തിന്റെ ചിലവ് സ്‌പോൺസർ വഹിക്കണം.

4000 ദിർഹം (ഏകദേശം 91,000) രൂപ ശമ്പളം ഉള്ളവർക്ക് താമസ സൗകര്യം ഉണ്ടെങ്കിൽ സ്‌പോൺസറുടെ സഹായമില്ലാതെ കുടുംബത്തെ എത്തിക്കാം. പിതാവ് യുഎഇയിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ മക്കളുടെ സ്‌പോൺസർഷിപ്പ് മാതാവിന് ലഭിക്കില്ല. പിതാവിന്റെ വിസയിൽ തന്നെ എത്തണം. ജോലി ചെയ്യാൻ അനുമതിയില്ലാത്ത താമസ വിസയാണ് മക്കൾക്ക് ലഭിക്കുക.

ഉദ്യോഗസ്‌ഥർക്കും സംരംഭകർക്കും കുടുംബ വിസക്ക് അപേക്ഷിക്കാനും അനുമതിയുണ്ട്. ഭാര്യക്കും 18 വയസ് കഴിയാത്ത ആൺകുട്ടികൾക്കും അവിവാഹിതരായ പെൺമക്കൾക്കും കുടുംബ നാഥന്റെ സ്‌പോൺസർഷിപ്പിൽ വിസ ലഭിക്കും. എന്നാൽ, യുഎഇയിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് ഒരുവർഷ കാലാവധിയുള്ള വിസയാകും ലഭിക്കുക. ഇത് പഠനം കഴിയും വരെ പുതുക്കാം.

താൽക്കാലിക വിസയിൽ എത്തിയവരെ സ്‌ഥിരം ആശ്രിത വിസയിലേക്ക് മാറ്റുമ്പോൾ കുടുംബം രാജ്യത്തെത്തിയ ദിവസം മുതൽ രണ്ടു മാസത്തിനകം സ്‌പോൺസർഷിപ്പ് മാറ്റത്തിനുള്ള നടപടികൾ പൂർത്തിയാക്കണം. കുടുംബനാഥന്റെ വിസാ കാലാവധി വരെ കുടുംബത്തിനും രാജ്യത്ത് കഴിയാം. 18 വയസിന് മുകളിലുള്ളവർക്ക് വിസാ നടപടികൾ പൂർത്തിയാക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

Most Read| ഹേമ കമ്മിറ്റി റിപ്പോർട്; നടി രഞ്‌ജിനിയുടെ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE