യുഎഇയിൽ വാഹനം ഓടിക്കാം; 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വൻ ആനുകൂല്യം

ഇന്ത്യൻ ലൈസൻസ് ഉള്ളവർക്ക് ഗോൾഡൻ ചാൻസിലൂടെ യുഎഇ ലൈസൻസ് നേടാം. എന്നാൽ, ഇവിടുത്തെ റോഡ് നിയമങ്ങളിൽ ലേണേഴ്‌സ് എടുക്കുകയും വാഹനം ഓടിച്ചു കാണിക്കുകയും വേണം.

By Senior Reporter, Malabar News
UAE Driving License
Rep. Image
Ajwa Travels

അബുദാബി: 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനം ഓടിക്കാം. താമസ വിസയുള്ളവർക്ക് സ്വന്തം ലൈസൻസ് യുഎഇ ലൈസൻസാക്കി മാറ്റാം. എന്നാൽ, ഈ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യൻ ലൈസൻസ് ഉള്ളവർക്ക് ഗോൾഡൻ ചാൻസിലൂടെ യുഎഇ ലൈസൻസ് നേടാം.

എന്നാൽ, ഇവിടുത്തെ റോഡ് നിയമങ്ങളിൽ ലേണേഴ്‌സ് എടുക്കുകയും വാഹനം ഓടിച്ചു കാണിക്കുകയും വേണം. എസ്‌റ്റോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രൈൻ, ബർഗേറിയ, സ്‌ളോവാക്യ, സ്ളോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്‌സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്‌ലൻഡ്, മോണ്ടിനെഗ്രൊ, ഇസ്രയേൽ, അസൈബൈജാൻ, ബെലാറസ്, ഉസ്ബക്കിസ്‌ഥാൻ.

യുഎസ്, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്‌സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്‌പെയിൻ, നോർവേ, ന്യൂസിലൻഡ്, റൊമാനിയ, സിംഗപ്പൂർ, ഹോങ്കോങ്, നെതർലൻഡ്, ഡെൻമാർക്ക്, ഓസ്‌ട്രിയ, ഫിൻലൻഡ്‌, യുകെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ക്രൊയേഷ്യ, ടെക്‌സസ്, റിപ്പബ്ളിക് ഓഫ് നോർത്ത് മാസിഡോണിയ, റിപ്പബ്ളിക് ഓഫ് കൊസോവോ, കിർഗിസ് റിപ്പബ്ളിക് എന്നിവയാണ് രാജ്യങ്ങൾ.

ദക്ഷിണ കൊറിയൻ പൗരൻമാർക്ക് യുഎഇയിൽ താമസിക്കുമ്പോൾ മാത്രമേ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് യുഎസ് ലൈസൻസിനായി മാറ്റാൻ കഴിയൂ. മറ്റു രാജ്യങ്ങൾക്ക് വിസയിൽ വരുമ്പോഴും അവരുടെ ലൈസൻസ് ഉപയോഗിക്കാം.

അപേക്ഷകന്റെ താമസ വിസ നൽകിയ എമിറേറ്റിലായിരിക്കണം ലൈസൻസ് മാറ്റത്തിന് അപേക്ഷിക്കേണ്ടത്. ലൈസൻസ് മാറ്റുന്നതിന് 600 ദിർഹമാണ് ഫീസ്. ചൈന, യുകെ എന്നിവയ്‌ക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളിലും യുഎഇ ഡ്രൈവിങ് ലൈസൻസുമായി വാഹനമോടിക്കാൻ അനുവാദമുണ്ട്.

Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE