യുഎഇ മഴക്കെടുതി; ലോൺ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകും

ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ, തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്ന് സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിർദ്ദേശം നൽകി.

By Trainee Reporter, Malabar News
Heavy Rain And Thunder Continues In UAE
Rep. Image
Ajwa Travels

ദുബായ്: യുഎഇയിൽ മഴക്കെടുതിയിൽ നാശം നേരിട്ടവരുടെ കാർ ലോൺ, പേഴ്‌സണൽ ലോൺ എന്നിവയുടെ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകണമെന്ന് സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ, തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

വിമാന യാത്ര മുടങ്ങി ദുബായിൽ കുടുങ്ങിപ്പോയവരിൽ നിന്ന് വിസാ കാലാവധി പിന്നിട്ടതിനുള്ള പിഴ ഈടാക്കില്ലെന്ന് ദുബായ് എമിഗ്രേഷൻ അധികൃതർ അറിയിച്ചു. അതേസമയം, വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് അടിയന്തിര സഹായം ആവശ്യമുള്ളവർക്ക് ഷാർജ പ്രത്യേക വാട്‌സ് ആപ് നമ്പർ സൗകര്യം ഒരുക്കിയിട്ടുണ്ട്. 065015161 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

അപേക്ഷകളിൽ ഷാർജ സോഷ്യൽ സർവീസ് വകുപ്പ് നടപടി സ്വീകരിക്കും. ഷാർജ എമർജൻസി ആൻഡ് ക്രൈസസ് മാനേജ്‍മെന്റ് ടീമാണ് സംവിധാനം ഏർപ്പെടുത്തിയത്. ദുബായിൽ സഹായം ആവശ്യമുള്ളവർക്ക് 0583009000 എന്ന നമ്പറിലും ബന്ധപ്പെടാം.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE