ന്യൂഡെൽഹി: റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിലെ ബുച്ചയിൽ നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയ കൂട്ടക്കൊല അപലപനീയമെന്ന് മോദി ഓൺലൈൻ ചർച്ചയിൽ യുഎസ് പ്രസിഡണ്ട് ജോ ബൈഡനോട് വ്യക്തമാക്കി.
യുക്രൈനിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും യുദ്ധം തകർത്ത യുക്രൈനിലേക്ക് മരുന്നുൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ചുവെന്നും മോദി ചർച്ചയിൽ പറഞ്ഞു. യുക്രൈനും റഷ്യയും തമ്മിലുള്ള ചർച്ച സമാധാനത്തിലേക്കുള്ള പാത തുറക്കുമെന്നു പ്രതീക്ഷിക്കുന്നതായും മാനുഷികമായ എല്ലാ സഹായങ്ങളും യുക്രെയിൻ ജനതയ്ക്ക് നൽകുന്നതായും നരേന്ദ്ര മോദി പറഞ്ഞു.
യുക്രൈനിലെ സ്ഥിതി വളരെ ആശങ്കാജനകമായി തുടരുന്ന സമയത്താണ് ചര്‍ച്ചകള്‍ നടക്കുന്നത്. റഷ്യയും യുക്രൈനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ സമാധാനത്തിന് വഴിയൊരുക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായുള്ള പ്രത്യാശയും ചർച്ചയിൽ നരേന്ദ്ര മോദി പങ്കുവെച്ചു. യുക്രൈനിലെ സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കും മാനുഷിക സഹായത്തിന്റെ തടസമില്ലാത്ത വിതരണത്തിനും ഇന്ത്യ പ്രാധാന്യം നല്‍കുന്നതായും മോദി അഭിപ്രായപ്പെട്ടു.
യുക്രൈന് പ്രതിസന്ധിയില്‍ ഇന്ത്യയുടെ നിലപാടും റഷ്യന്‍ എണ്ണ വിലക്കിഴിവോടെ വാങ്ങാനുള്ള തീരുമാനവും അമേരിക്കയില്‍ വലിയ ചര്‍ച്ചയായിരുന്നു. യുദ്ധത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ച പ്രധാനമന്ത്രി യുക്രൈനിന്റെയും റഷ്യയുടെയും പ്രസിഡണ്ടുമാരുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചെന്നും സമാധാനത്തിനായി അഭ്യർഥിച്ചതായും നരേന്ദ്ര മോദി പറഞ്ഞു.

റഷ്യന്‍ പ്രസിഡണ്ടിനോട് യുക്രൈന് പ്രസിഡണ്ടുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ നിര്‍ദ്ദേശിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. യുക്രൈന് വിഷയം ഇന്ത്യന്‍ പാര്‍ലമെന്റിലും വളരെ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യ–യുഎസ് പങ്കാളിത്തം പല ആഗോള പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് സന്ദർശിച്ചപ്പോൾ താങ്കൾ പറഞ്ഞു. അതിനോട് പൂർണമായി യോജിക്കുന്നു’ –മോദി വ്യക്തമാക്കി. യുക്രൈനിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് ബൈഡൻ പ്രതികരിച്ചു.
Most Read: ശരീരഭാരം കുറയ്ക്കാൻ പെരുംജീരകം; ആരോഗ്യഗുണങ്ങൾ ഏറെ








































