റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ സൗദിയിലെത്തി തുടങ്ങി. വിമാനതാവളത്തിൽ എത്തിയ ആദ്യ സംഘത്തെ ഹജ്ജ് ഉംറ ദേശീയ സമിതി അംഗങ്ങൾ സ്വീകരിച്ചു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദേശ തീർഥാടകർ വീണ്ടും സൗദിയിലെത്തി തുടങ്ങിയത്.
ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിര്‍ത്തിവെച്ചിരുന്ന ഉംറ തീർഥാടനം മാസങ്ങൾക്ക് മുമ്പാണ് പുനനരാരംഭിച്ചത്. തുടർന്ന് മൂന്ന് മാസത്തോളം വിദേശ തീർഥാടകർ ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയിരുന്നു.
എന്നാൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കാൻ തുടങ്ങിയതും, വിമാന സർവീസുകൾ നിർത്തലാക്കിയതും മൂലം വിദേശ തീർഥാടകർക്ക് വീണ്ടും ഹജ്ജ് ഉംറ മന്ത്രാലയം വിലക്കേർപ്പെടുത്തി. തുടർന്ന് അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും വിദേശ തീർഥാടകർ സൗദിയിലെത്തി തുടങ്ങിയത്.
Kerala News: രാജ്മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; വസതിയിലേക്ക് മാർച്ച്







































