രാജ്മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; വസതിയിലേക്ക് മാർച്ച്

By News Desk, Malabar News
Ajwa Travels

കാസർഗോഡ്: രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്ക് എതിരെ പ്രതിഷേധവുമായി പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്‌മരാജൻ ഐങ്ങോത്ത്, കാഞ്ഞങ്ങാട് ബ്‌ളോക്ക് സെക്രട്ടറി അനിൽ വാഴുന്നോറടി എന്നിവർക്കെതിരെ ഉണ്ണിത്താൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് മാർച്ച് നടത്തി.

കാസർഗോഡ് പടന്നക്കാടുള്ള എംപിയുടെ ഔദ്യോഗിക വസതിയിലേക്കാണ് മാർച്ച് നടത്തിയത്. കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ട് മാവേലി എക്‌സ്‌പ്രസിൽ വെച്ച് ഉണ്ണിത്താനെതിരെ അസഭ്യവർഷം ഉണ്ടായതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. സംഭവത്തിൽ ഉണ്ണിത്താൻ പരാതി നൽകുകയും പത്‌മരാജൻ ഐങ്ങോത്ത് ഉൾപ്പടെ രണ്ടുപേർക്കെതിരെ പോലീസ് കേസെടുക്കുകയുമായിരുന്നു. തുടർന്ന് ഇരുവരെയും പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്ക് സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രാദേശിക കോൺഗ്രസ് രംഗത്തെത്തിയത്.

Also Read: വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE