തിരുവനന്തപുരം: പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് എതിരെ വ്യവസായ മന്ത്രി പി രാജീവ്. ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് മതനിരപേക്ഷത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
കൂടാതെ ഇത്തരം വിഷയങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യുന്നത് നല്ലതല്ലെന്നും പി രാജീവ് വ്യക്തമാക്കി.
അതേസമയം ബിഷപ്പിന് പിന്തുണ അറിയിച്ച് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും ഗോവ ഗവര്‍ണറുമായ പിഎസ് ശ്രീധരന് പിള്ളയും ചങ്ങനാശ്ശേരി അതിരൂപതയും രംഗത്തെത്തി.
മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്ന് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. ന്യൂനപക്ഷ വിഷയങ്ങളില്‍ പ്രധാനമന്ത്രിക്ക് പ്രത്യേക താൽപര്യമുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പാലാ ബിഷപ്പ് പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയെന്നാണ് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞത്. സാമൂഹിക തിൻമകൾക്ക് നേരെ സഭയ്ക്ക് മൗനം പാലിക്കാൻ ആകില്ലെന്നും പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ച് പോകുന്നതാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ ക്രിസ്ത്യാനികളുടെ ആശങ്ക പരിഹരിക്കണമെന്നും ചങ്ങനാശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു.
Most Read: കാക്കനാട് ലഹരിവേട്ട; പ്രതികളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചവർക്ക് എക്സൈസ് നോട്ടീസ്