കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് റെയിൽവെ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. 45 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം.
വൈകിട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്. അഞ്ച് ദിവസത്തോളം പഴക്കമുള്ളതായി കരുതുന്നു. ട്രെയിനിൽ നിന്ന് വീണതാണോ എന്നും സംശയിക്കുന്നുണ്ട്.
വടകര പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Malabar News: ലക്ഷങ്ങൾ വിലവരുന്ന സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍







































