കൊച്ചി: സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ 18 പേരെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷ നല്കുന്ന, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ കൊച്ചി പത്തടിപ്പാലത്തുള്ള ഏജന്‍സിയിലെ ജീവനക്കാരിൽ നിന്ന് കഴിഞ്ഞ ദിവസമാണ് തോക്കുകൾ പിടിച്ചെടുത്തത്. കശ്മീർ സ്വദേശികളായ ജീവനക്കാരിൽ നിന്നും 18 തോക്കുകളാണ് പിടികൂടിയത്.
ലൈസന്‍സില്ലാത്ത തോക്കുകളാണോ എന്ന സംശയത്തെ തുടര്‍ന്നായിരുന്നു കളമശേരി സിഐ പിആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം തോക്കുകള്‍ പിടിച്ചെടുത്തത്. പോലീസ് നടത്തിയ പരിശോധനയില്‍ തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തുകയും ആംസ് ആക്ട് പ്രകാരം കേസെടുക്കുകയും ആയിരുന്നു. സ്ഥാപനത്തിനെതിരെയും തോക്ക് കൈവശം വെച്ചവര്‍ക്ക് എതിരെയുമാണ് കേസ്.
ഇതേ സ്ഥാപനത്തിലെ അഞ്ച് ജീവനക്കാരെ ലൈസന്‍സില്ലാത്ത തോക്കുമായി തിരുവനന്തപുരം കരമനയില്‍ നിന്ന് നേരത്തെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് പത്തടിപ്പാലത്തെ ഓഫിസില്‍ പരിശോധന നടത്തിയത്.
അതേസമയം സംസ്ഥാനത്തെ മിക്ക ബാങ്കുകളുടെയും എടിഎം മെഷീനില്‍ പണം നിറക്കുന്നതിന് കരാറെടുത്തിട്ടുള്ള ഡെൽഹി ആസ്ഥാനമായ സ്ഥാപനത്തിന് ആയുധ ധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരെ നല്‍കുന്നത് മുംബൈയിലുള്ള ഏജൻസിയാണെന്ന് പോലീസ് അറിയിച്ചു.
Most Read: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്








































