കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്; രണ്ടുറൗണ്ട് വെടിവെപ്പിൽ ആർക്കും പരിക്കില്ല

By Central Desk, Malabar News
Two round Gunshot in Kochi Bar; No one was injured
Rep. Image

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. റിസപ്ഷനിൽ നിന്ന് ഇറങ്ങുംവഴി ബാറിന്റെ ചുമരിലേക്കാണ് രണ്ട് റൗണ്ട് യാണ് വെടിയുതിർത്തത്.

രണ്ടുപേരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. നാലുമണിക്കാണ് സംഭവമെങ്കിലും രാത്രി 7 മണിയോടെയാണ് ബാർ ഉടമകൾ പരാതി നൽകിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറയുന്നുണ്ട്.

നഗരത്തിൽ നിന്ന് അധികം അകലെയല്ലാത്ത കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയവർ തമ്മിലാണ് വെടിവെപ്പ് ഉണ്ടായതെന്നും പറയുന്നുണ്ട്. ബാർ അധികൃതർ സംഭവം മറച്ചുവെക്കുകയാണെന്ന് മനസിലായ ഒരു കസ്‌റ്റമർ ബാർ അധികൃതരോട് ‘ നിങ്ങൾ പോലീസിൽ അറിയിച്ചില്ലങ്കിൽ ഞാൻ അറിയിക്കും’ എന്നറിയച്ചപ്പോഴാണ് ബാർ അധികൃതർ പോലീസിൽ അറിയിച്ചത്.

പരിസര പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരുന്നുണ്ട്. ഫൊറൻസിക് സംഘവും നാളെ ബാറിലെത്തി പരിശോധന നടത്തും. അതുവരെ ബാർ തുറക്കാൻ പാടില്ലെന്ന് പോലീസ് അറിയിച്ചനുസരിച്ച് ബാർ പൂട്ടിയിട്ടുണ്ട്. സ്‌ഥലത്ത്‌ പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Most Read: കോയമ്പത്തൂര്‍ കാർ സ്‌ഫോടനം: അന്വേഷണം എൻഐഎക്ക് കൈമാറിയിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE