ലോകത്തെ ഏറ്റവും വലിയ ആമ്പൽ ചെടി; 100 വർഷത്തിനിടെ ആദ്യ കണ്ടെത്തൽ

By News Desk, Malabar News
First Giant Waterlily Discovered In Over 100 Years Is Biggest In The World

ലോകത്തിലെ ഏറ്റവും വലിയ ആമ്പൽ ചെടി ലണ്ടനിൽ കണ്ടെത്തി. ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍സ് ഹെര്‍ബേറിയത്തിലാണ് ഈ ചെടിയുള്ളത്. ജലത്തിൽ വളരുന്ന സസ്യങ്ങളെ പരിപാലിക്കുന്ന കേന്ദ്രമാണ് ഹെർബേറിയം. കഴിഞ്ഞ 177 വര്‍ഷമായി ഈ ആമ്പല്‍ച്ചെടിയുടെ ശേഖരം ഇവിടെയുണ്ട്. ലോകത്ത് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള രണ്ട് ഭീമന്‍ ആമ്പല്‍ച്ചെടികളില്‍ ഒന്നാണ് ഇതെന്ന ധാരണയായിലായിരുന്നു ഇതുവരെ ഈ ചെടിയെ പരിപാലിച്ചിരുന്നത്. എന്നാൽ, അടുത്തിടെയാണ് ലോകത്തെ ഏറ്റവും വലിയ ഈ ആമ്പല്‍ച്ചെടി പുതിയൊരു ജനുസാണ് എന്ന കാര്യം മനസിലാകുന്നത്.

100 വര്‍ഷത്തിനിടെ ലോകത്ത് കണ്ടെത്തുന്ന ആദ്യത്തെ ഭീമൻ ആമ്പൽ ചെടിയായി മാറിയിരിക്കുകയാണ് വിക്‌ടോറിയ ജനുസ് എന്നറിയപ്പെടുന്ന ഈ ആമ്പൽ. ഫ്രണ്ടയേഴ്‌സ്‌ ഇന്‍ പ്‌ളാന്റ് സയന്‍സ് എന്ന മാസികയിലാണ് ഈ പുതിയ ആമ്പലിനെക്കുറിച്ചുള്ള കണ്ടെത്തല്‍ പങ്കുവെച്ചിരിക്കുന്നത്. ഹോര്‍ട്ടികള്‍ച്ചറിസ്‌റ്റ് കാരൾസ് മഗ്‌ധലേന, ബൊട്ടാണിക്കൽ ആർട്ടിസ്‌റ്റായ ലൂസി സ്‌മിത്ത്‌ എന്നിവരാണ് പുതിയ കണ്ടെത്തലിന് പിന്നിൽ.

കഴിഞ്ഞ 20 വര്‍ഷമായി ഈ സസ്യത്തെ ചിത്രങ്ങളിലൂടെ താന്‍ സസൂക്ഷ്‌മം നിരീക്ഷിക്കുകയായിരുന്നു എന്ന് മഗ്‌ധലേന പറയുന്നു. ഈ ആമ്പൽ ചെടികളുടെ ജൻമനാട് ബൊളീവിയ ആയതിനാലാണ് ജനുസിന് വിക്‌ടോറിയ ബൊളീവിയ എന്ന പേര് നൽകിയതെന്ന് മഗ്‌ധലേന പറയുന്നു. 3.2 മീറ്റര്‍ വരെ വലുപ്പം ഇവയുടെ ഇലകളില്‍ കണ്ടു വരാറുണ്ട്.

Most Read: സഫാരിക്കിടെ വാഹനത്തിൽ ചാടിക്കയറി ചീറ്റപ്പുലി; യാത്രക്കാരുമായി സഞ്ചാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE