ആദ്യ കാഴ്‌ചയിൽ പ്രണയം, ‘കളിപ്പാവ’യെ വിവാഹം ചെയ്‌ത്‌ യുവതി; വേറിട്ട ദാമ്പത്യം

By News Desk, Malabar News
Woman 'marries' ragdoll her mum made for her

കൗതുകകരമായ പല പ്രണയകഥകളും ദിനംപ്രതി നാം കേൾക്കാറുണ്ട്. ഈയടുത്ത് സ്വയം വിവാഹം (സോളോഗമി) ചെയ്‌ത് ഗുജറാത്ത് സ്വദേശിനി ക്ഷമ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. അത്തരത്തിലൊരു വിവാഹമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബ്രസീലിലെ മെറിവോൺ റോച്ച മൊറേസ്‌ തന്റെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത് ഒരു പാവയെയാണ്.

ആദ്യ കാഴ്‌ചയിൽ തന്നെ പ്രണയം തോന്നിയ പാവയെ വിവാഹം കഴിച്ച് വേറിട്ട ദാമ്പത്യം നയിക്കുകയാണ് ഈ 37കാരി. തനിക്കൊരു കാമുകൻ ഇല്ലെന്ന സങ്കടം പറഞ്ഞപ്പോൾ മെറിവോണിന് ഒരു കൂട്ടെന്ന നിലയിൽ അമ്മയാണ് ഒരു തുണിപ്പാവയെ സമ്മാനിച്ചത്. പ്രണയം അസ്‌ഥിക്ക് പിടിച്ചപ്പോഴാണ് വിവാഹത്തെ കുറിച്ച് ചിന്തിച്ചത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും അടക്കം വിളിച്ചുകൂട്ടിയാണ് വിവാഹം നടത്തിയത്.

എന്തിനും സ്വാതന്ത്ര്യം തരുന്ന ഒരാളാണ് തന്റെ ഭർത്താവെന്ന് മോറേസ്‌ പറയുന്നു. പിന്നെ ആകെയുള്ള പരാതി അവന്റെ മടിയാണ്. എവിടെയെങ്കിലും വെച്ചാൽ അവിടെ തന്നെ ഇരിക്കും എന്നതൊഴിച്ചാൽ തന്നോട് മറുത്തൊരു വാക്ക് പോലും പറയുകയില്ലെന്നും മോറേസ്‌ പറയുന്നു. ഏറെ രസകരമായ കാര്യം ഈ ബന്ധത്തിൽ ഒരു കുഞ്ഞും ഉണ്ടെന്നതാണ്. ആശുപത്രിയിൽ പാവക്കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രവും യുവതി പങ്കുവച്ചിട്ടുണ്ട്. സന്തോഷകരമായ ഒരു ദാമ്പത്യമാണ് പാവയുമായി തനിക്ക് ഉള്ളതെന്നും യുവതി പറയുന്നു.

Most Read: വൈറൽ വീഡിയോ പണിയായി; നടുറോഡിൽ ഡാൻസ് ചെയ്‌ത വരന് രണ്ട് ലക്ഷം പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE