ലഖ്‌നൗ: ഉത്തർ പ്രദേശിൽ കോവിഡ് ബാധിച്ച് മന്ത്രി നിര്യാതനായി. സഹമന്ത്രി ഹനുമാൻ മിശ്രയാണ് മരിച്ചത്. കോവിഡ് സ്‌ഥിരീകരിച്ചതിനു പിന്നാലെ ലഖ്‌നൗവിലെ സഞ്‌ജയ് ഗാന്ധി പോസ്‌റ്റ് ഗ്രാജുവേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിൽസയിലായിരുന്നു അദ്ദേഹം. ആരോഗ്യനില മോശമായതിനെ തുടർന്നാണ് മിശ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
UP Minister of State Hanuman Mishra passes away at Sanjay Gandhi Postgraduate Institute of Medical Sciences, Lucknow. He had not been keeping well for the past few days and was admitted to the hospital following it.
(File photo) pic.twitter.com/pYy2lTRzxv
— ANI UP (@ANINewsUP) April 20, 2021
അതേസമയം സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,211 കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്. ഏപ്രിൽ 24 മുതൽ ഉത്തർ പ്രദേശിൽ വാരാന്ത്യ ലോക്‌ഡൗൺ നിലവിൽ വരും. അഞ്ഞൂറിൽ അധികം സജീവ കേസുകളുള്ള ജില്ലകളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. രാത്രി എട്ടുമണി മുതൽ രാവിലെ ഏഴുമണി വരെയാണ് കർഫ്യൂ.
Read Also: ഐഇഎസ്, ഐഎസ്എസ് അഭിമുഖം യുപിഎസ്‌സി മാറ്റിവെച്ചു







































