ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
മെയ് ഒമ്പതിന് നടത്താനിരുന്ന എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പരീക്ഷ, ഏപ്രിൽ 26 മുതൽ ജൂൺ 18 വരെ നടത്താനിരുന്ന സിവിൽ സർവീസ് ഉദ്യോഗാർഥികളുടെ വ്യക്തിത്വ പരിശോധന (അഭിമുഖം), ഏപ്രിൽ 20 മുതൽ 23 വരെ നടത്താനിരുന്ന ഐഇഎസ്-ഐഎസ്എസ് പരീക്ഷയുടെ ഭാഗമായ വ്യക്തിത്വ പരിശോധന തുടങ്ങിയവ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ മാറ്റി വച്ചു.
മാറ്റിവെച്ച ടെസ്റ്റുകൾക്കും അഭിമുഖങ്ങൾക്കുമായി തീയതികൾ തീരുമാനിക്കുമ്പോൾ അത് 15 ദിവസം മുമ്പെങ്കിലും ഉദ്യോഗാർഥികളെ അറിയിക്കുമെന്നും യുപിഎസ്സി വ്യക്തമാക്കി. കൂടാതെ പരീക്ഷകളോ അഭിമുഖങ്ങളോ നിയമനങ്ങളോ സംബന്ധിച്ച കമ്മീഷൻ തീരുമാനങ്ങൾ വെബ്സൈറ്റിൽ നിന്ന് അറിയാൻ സാധിക്കും.
Read also: കോഴിക്കോട് മെഡിക്കൽ കോളേജ്; ജീവനക്കാരുടെ ക്ഷാമം രൂക്ഷം







































