ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം അടങ്ങിയ ബെഞ്ച് അടുത്ത ദിവസങ്ങളിൽ കേസുകൾ പരിഗണിക്കില്ല. നാളെ പരിഗണിക്കാനിരുന്ന കോവിഡ് പ്രതിസന്ധിയെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഉൾപ്പെടെ ഉള്ളവ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിലും സുപ്രീം കോടതിയിലെ നാല് ജഡ്‌ജിമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.
Read also: ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങിനായി കോവിഡ് പ്രോട്ടോക്കോളില്‍ ഇളവ്; വിശദീകരിച്ച് മുഖ്യമന്ത്രി