ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങിനായി കോവിഡ് പ്രോട്ടോക്കോളില്‍ ഇളവ്; വിശദീകരിച്ച് മുഖ്യമന്ത്രി

By News Desk, Malabar News
pinarayi vijayan about-corruption-in-civil-service
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങിനായി കോവിഡ് പ്രോട്ടോക്കോളില്‍ ഇളവ് നല്‍കിയത് സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ നടന്ന പൊതുദര്‍ശനത്തിന് മുന്നൂറ് പേര്‍ക്കാണ് അനുമതി നല്‍കിയത്.

കുടുംബത്തില്‍ ഒരാള്‍ മരണപ്പെട്ടാല്‍ ബന്ധുക്കള്‍ക്ക് പങ്കെടുക്കാന്‍ അവസരമാകണം എന്നു കരുതിയാണ് 20 പേര്‍ക്ക് അനുമതി നല്‍കിയത്. ഗൗരിയമ്മയുടെ കാര്യത്തില്‍ അത് ഇരുപത് പേരില്‍ നില്‍ക്കില്ല. അതാണ് 300 പേര്‍ക്ക് അനുമതി നല്‍കിയത്. ഗൗരിയമ്മയെ സ്വന്തം കുടുംബാംഗത്തെപ്പോലെ കാണുന്ന നിരവധിയാളുകളാണ് ഉള്ളത്.

അവര്‍ക്ക് അവസാനമായി അന്തിമോപചാരം നല്‍കാനുള്ള അവസരത്തിനായാണ് കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കിയത്. അത് പാലിക്കാനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആളുകള്‍ അവരുടെ വികാരത്തിന് അനുസരിച്ച് തള്ളിക്കയറുന്ന നിലയുണ്ടായിക്കാണും. അവരെ ഒരു ബലപ്രയോഗത്തിലൂടെ നേരിടുന്നത് ഉചിതമല്ല. നാടിന്റെ പൊതു സാഹചര്യം അനുസരിച്ചായിരുന്നു അനുമതിയെന്നും മുഖ്യമന്ത്രി വിശദമാക്കി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല തുടങ്ങി ജനപ്രതിനിധികളും രാഷ്‌ട്രീയ നേതാക്കളും അടക്കം ഒട്ടേറെ പ്രമുഖര്‍ ഇന്നലെ അയ്യങ്കാളി ഹാളിലെത്തി ഗൗരിയമ്മക്ക് അന്തിമോപചാരം സമര്‍പ്പിച്ചിരുന്നു. ഇത് വലിയ വിവാദത്തിനും ചർച്ചകൾക്കും കാരണമായിരുന്നു.

Also Read: നോമ്പ് കാലത്തെ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE