നോമ്പ് കാലത്തെ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണം; മുഖ്യമന്ത്രി

By Syndicated , Malabar News
pinarayi vijayan
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ചെറിയ പെരുന്നാൾ വീടുകളിൽ ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി. പെരുന്നാൾ നമസ്‌കാരം വീടുകളിൽ നടത്തണമെന്നും ഇതുവരെ കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. നോമ്പുകാലത്തും നിയന്ത്രണങ്ങൾ പൂർണമായി പാലിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്‌ഠാനത്തിന്റെ ആഹ്ളാദത്തിലാണ്. എല്ലാവർക്കും പെരുന്നാൾ ആശംസകൾ. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധർമ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാൾ. ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളിൽ പ്രധാനമാണ്. കൂട്ടം ചേരൽ അപകടമാകുന്ന ഈ കാലത്ത് ആഘോഷം കുടുംബത്തിലാക്കണം. പെരുന്നാൾ നമസ്‌കാരം വീടുകളിൽ നടത്തി നോമ്പുകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണം’, മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷവും കോവിഡ് കാലത്തായിരുന്നു റംസാൻ. എന്നാൽ ഇത്തവണ കോവിഡ് കൂടുതൽ രൂക്ഷമാണ്. വ്രതാനുഷ്‌ഠാനത്തിലൂടെ ആർജിച്ച സ്വയം നവീകരണം മുന്നോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താൻ സാധിക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: ജയിലിൽ വെള്ളമില്ല; പപ്പു യാദവ് നിരാഹാര സമരത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE