തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ളാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30ന് അവസാനിക്കും.
ഐടി പരീക്ഷകൾ ഫെബ്രുവരി രണ്ടുമുതൽ 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷൻ നടപടികൾ ഏപ്രിൽ ഏഴുമുതൽ 25 വരെ നടക്കും. തുടർന്ന് മേയ് ഏഴിന് ബോർഡ് മീറ്റിങ് ചേരുകയും എട്ടിന് ഔദ്യോഗികമായി പരീക്ഷാഫലം പ്രഖ്യാപിക്കുകയും ചെയ്യും.
Most Read| കുഞ്ഞുമനസിലെ നൻമ; സ്വർണച്ചെയിൻ ഉടമയ്ക്ക് തിരികെ നൽകി ഏഥൽ സജി





































