തിരുവനന്തപുരം: നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ മൽസരം തൊഴിലാക്കിയ ആളാണെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. 15 ദിവസം കൊണ്ട് മുരളീധരന് മണ്ഡലത്തിൽ ഒന്നും ചെയ്യാനില്ല. നേമത്ത് കോൺഗ്രസ് വോട്ട് കച്ചവടം നടത്തുമോയെന്ന് കണ്ടറിയാമെന്നും വി ശിവൻകുട്ടി പറഞ്ഞു.
മുരളീധരൻ മന്ത്രിയായിരുന്നപ്പോഴാണ് വടക്കാഞ്ചേരിയിൽ മൽസരിച്ച് തോറ്റ് തുന്നംപാടിയത്. അതിനാൽ അക്കാര്യത്തിൽ ഒരു ആശങ്കയും എൽഡിഎഫിനില്ല. ത്രികോണ മൽസരം തന്നെയായിരിക്കും മണ്ഡലത്തിൽ നടക്കുക. കോൺഗ്രസുകാർ വോട്ട് കച്ചവടം നടത്തുമോ എന്ന് എണ്ണിക്കഴിയുമ്പോൾ മാത്രമേ പറയാൻ കഴിയുകയുള്ളു.
ഓരോ കാലത്ത് നടത്തുന്ന സമരങ്ങൾ അന്നത്തെ നയങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുക. സിപിഎമ്മിന്റെ തീരുമാന പ്രകാരമാണ് മാണിക്കെതിരായ നിയസഭ പ്രതിഷേധത്തിൽ പങ്കെടുത്തത്. ആ സംഭവത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലും തനിക്ക് വോട്ട് വർധിക്കുകയാണ് ചെയ്തതെന്നും വി ശിവൻകുട്ടി പറഞ്ഞു.
Read Also: ഏറ്റുമാനൂരിൽ സ്വതന്ത്രയായി മൽസരിക്കാൻ ലതികാ സുഭാഷ്; പ്രവര്‍ത്തകരുടെ യോഗം വിളിച്ചു






































