തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നു. മരുന്ന് ഇല്ലാത്തതിനാൽ സർക്കാർ കേന്ദ്രങ്ങൾ വഴിയുള്ള വിതരണം തിങ്കളാഴ്‌ച മുതൽ ഭാഗികമായി. വാക്‌സിൻ സ്‌റ്റോക്ക് ഏകദേശം അവസാനിച്ചത് പോലെയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ചൊവ്വാഴ്‌ച വിതരണം ചെയ്യാനുള്ളത് വളരെ ചെറിയ എണ്ണം ഡോസ് മാത്രമാണ്. വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിനോട് നിരന്തരം അഭ്യർഥിച്ച് വരികയാണെന്നും മന്ത്രി വ്യക്‌തമാക്കിയിരുന്നു.
സ്വകാര്യ ആശുപത്രികൾ വഴിയുള്ള വിതരണം കാര്യമായി നടക്കുന്നുണ്ട്. പല ജില്ലകളിലും കോവിൻ പോർട്ടൽ വഴി സ്വകാര്യ ആശുപത്രികളിലേക്ക് മാത്രമാണ് സ്‌ളോട്ട് ബുക്ക് ചെയ്യാനാകുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ മുടങ്ങും. എറണാകുളത്തും പത്തനംതിട്ടയിലും കോവാക്‌സിൻ മാത്രമാണുള്ളത്. അശാസ്‌ത്രീയമായി സ്‌പോട്ട് ബുക്കിങ് ഏർപ്പെടുത്തിയതും വാക്‌സിൻ വീതംവെപ്പും പരിഹരിക്കാനായിട്ടില്ല എന്നതും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.
Also Read: കുണ്ടറ പീഡന പരാതി; പോലീസിന് വീഴ്‌ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്