തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ഥാനാർഥി നിർണയത്തിൽ ഹൈക്കമാൻഡിലേക്ക് പോകാതെ തന്നെ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യ വിഷയമാകുക സിൽവർലൈൻ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി സർക്കാരിന്റെ ഭരണ വിലയിരുത്തലാകും തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് വിഡി സതീശൻ പറഞ്ഞു. തൃക്കാക്കരയില്‍ സില്‍വര്‍ലൈന്‍ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് ബെന്നി ബഹനാന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി നാളെ കോണ്‍ഗ്രസ് ചര്‍ച്ച നടത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ മെയ് 31ആം തീയതിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. തുടർന്ന് ജൂൺ 3ആം തീയതി വോട്ടെണ്ണലും നടക്കും. കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് വന്ന ഒഴിവിലാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Read also: വിജയ് ബാബുവിന് അന്ത്യശാസനം നൽകി പോലീസ്; കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ്







































