കോഴിക്കോട്: ഡിസിസി പ്രസിഡണ്ട് പട്ടികയിൽ ആർക്കും അതൃപ്തി ഉളളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാവരുമായും ചർച്ച നടത്തിയിട്ടാണ് പട്ടിക തയാറാക്കിയത്. വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാതിപ്പെട്ടതായി അറിയില്ല.
പരാതി ഉണ്ടെങ്കിൽ അതിനെ ഗൗരവമായി പരിഗണിക്കണം. ഹൈക്കമാന്റാണ് ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടത് എന്നും വിഡി സതീശൻ കോഴിക്കോട് പറഞ്ഞു. അതേസമയം ഡിസിസി പ്രസിഡണ്ട് പട്ടിക തയ്യാറാക്കുന്നതിൽ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് ആരോപിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും രംഗത്ത് എത്തിയിരുന്നു.
Also Read: പ്ളസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷ തീയതി മാറ്റി







































