തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ബിജെപി സ്വീകരിച്ച നിലപാട് വോട്ടിന് വേണ്ടിയുള്ളതല്ലെന്ന് വ്യക്‌തമാക്കി വി മുരളീധരൻ. ശബരിമലയിലെ സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ ബിജെപി എന്നും വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഈ വിഷയത്തിൽ കോൺഗ്രസ് വിശ്വാസികൾക്ക് വേണ്ടി ഒന്നും തന്നെ ചെയ്‌തിട്ടില്ലെന്നും, കോൺഗ്രസ് നടത്തുന്ന കേരള ഐശ്വര്യ യാത്രയുടെ പബ്ളിസിറ്റിക്ക് വേണ്ടിയാണ് ശബരിമല വിഷയം ഇപ്പോൾ ഉന്നയിക്കുന്നതെന്നും വി മുരളീധരൻ വ്യക്‌തമാക്കി.
ശബരിമല ക്ഷേത്രത്തിൽ ഉൾപ്പടെ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ക്ഷേത്രങ്ങൾ ക്ഷേത്രവിശ്വാസികളെ ഏൽപ്പിക്കണമെന്ന നിലപാടാണ് ബിജെപിക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സിപിഎം ഇതുവരെ തങ്ങളുടെ നിലപാട് മാറ്റാൻ തയ്യാറായിട്ടില്ല. ഓരോ ഘട്ടത്തിലും അവർ ഓരോ കാര്യങ്ങളാണ് പറയുന്നതെന്നും, എന്നാൽ വോട്ടിന് വേണ്ടി നിലപാട് മാറ്റുന്ന സമീപനം ബിജെപിക്ക് ഇല്ലെന്നും വി മുരളീധരൻ വ്യക്‌തമാക്കി.
Read also : മലപ്പുറത്ത് സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ്






































