പത്തനംതിട്ട: കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ മകരവിളക്ക് ദർശനത്തിന് ശബരിമലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ പശ്‌ചാത്തലത്തിൽ മകരവിളക്ക് ദിവസം തീർഥാടകർക്ക് മല കയറുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകും. മകരവിളക്ക് കാണാന്‍ കഴിയുന്ന സ്‌ഥലങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രോഗവ്യാപന സാധ്യതയുള്ളതിനാൽ ഇത്തവണ പാണ്ടി താവളത്തില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കുമെങ്കിലും പര്‍ണശാലകള്‍ കെട്ടാനോ പാചകത്തിനോ അനുമതി ഉണ്ടാകില്ല. എന്നാൽ സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡും അയ്യപ്പ സേവാസംഘവും ഇരുപത്തിനാല് മണിക്കൂറും അന്നദാനം നടത്തും. മകരവിളക്ക് കഴിഞ്ഞ് സന്നിധാനത്ത് തങ്ങുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
അതേസമയം തിരുവാഭരണഘോഷയാത്ര വെള്ളിയാഴ്‌ച സന്നിധാനത്ത് എത്തും. കൂടാതെ മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്ന് വൈകിട്ട് സന്നിധാനത്ത് തുടങ്ങും. രണ്ട് ദിവസം കൊണ്ട് ശുദ്ധിക്രിയകള്‍ പൂര്‍ത്തിയാകും.
Read also: പെരിയ ഇരട്ടക്കൊല; പ്രതികളുടെ ജയിൽ മാറ്റണമെന്ന ഹരജി കോടതിയിൽ