മലപ്പുറത്ത് സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ്

By Trainee Reporter, Malabar News
covid in kerala
Representational image
Ajwa Travels

മാറഞ്ചേരി: മലപ്പുറം മാറഞ്ചേരി ഗവൺമെൻറ് സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ്. 34 അധ്യാപകർക്കും 150 വിദ്യാർഥികൾക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്‌. പത്താം ക്ളാസ് വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌.

കഴിഞ്ഞ ദിവസം സ്‌കൂളിലെ ഒരു വിദ്യാർഥിക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. തുടർന്ന് നടന്ന ആന്റിജൻ പരിശോധനയിലാണ് ബാക്കിയുള്ളവർക്കും രോഗബാധ സ്‌ഥിരീകരിച്ചത്‌. 628 സാമ്പിളുകളാണ് സ്‌കൂളിൽ പരിശോധിച്ചത്. ശേഷിക്കുന്ന വിദ്യർഥികളിൽ അടുത്ത ദിവസം ആന്റിജൻ പരിശോധന നടത്തും.

അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കോവിഡ് സ്‌ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ പരിശോധന നടത്തണമെന്നും നിരീക്ഷണത്തിൽ പോകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Read also: വയനാട് ബഫർ സോൺ; ജില്ലയില്‍ പ്രതിഷേധം ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE