വയനാട് ബഫർ സോൺ; ജില്ലയില്‍ പ്രതിഷേധം ശക്‌തം

By Syndicated , Malabar News
wayanad buffer zone
Ajwa Travels

ബത്തേരി: പരിസ്‌ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ കരടുരേഖയിൽ ജില്ലയില്‍ പ്രതിഷേധം ശക്‌തം. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനാണ് കേന്ദ്ര നീക്കം. ജില്ലയിലെ നാല് ഇടങ്ങളില്‍ എല്‍ഡിഎഫ് വഴി തടയല്‍ സമരം സംഘടിപ്പിച്ചു. യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹര്‍ത്താലിന് മുന്നോടിയായുള്ള വിളംബര ജാഥയും നടന്നു.

കാട്ടിക്കുളം, പുല്‍പ്പള്ളി, ബത്തേരി, കല്ലൂര്‍ എന്നിവിടങ്ങളിലാണ് ഇന്ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ വഴി തടഞ്ഞത്. ബത്തേരിയില്‍ സര്‍വകക്ഷി യോഗവും ചേര്‍ന്നു. സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്നാണ് കേന്ദ്രം കരടു വിജ്‌ഞാപനം ഇറക്കിയതെന്ന് ഇടത് നേതാക്കള്‍ ആരോപിക്കുന്നു. വിജ്‌ഞാപനം പിന്‍വലിക്കും വരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് സമര സമിതിയുടെ നീക്കം. നാളെയാണ് ജില്ലയിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Read also: വയനാട് ബഫർ സോൺ; ഇടത്, വലത് മുന്നണികളുടെ സമരം ഇന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE