വയനാട് ബഫർ സോൺ; ഇടത്, വലത് മുന്നണികളുടെ സമരം ഇന്ന് മുതൽ

By Staff Reporter, Malabar News
_buffer-zone
Representational Imagre
Ajwa Travels

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനുള്ള കരട് വിജ്‌ഞാപനത്തിന് എതിരെ ഇന്നു മുതല്‍ വയനാട്ടില്‍ ഇടത്, വലത് മുന്നണികള്‍ സമരം തുടങ്ങും. രാവിലെ 11 മണി മുതല്‍ നാലു കേന്ദ്രങ്ങളിലായി ദേശീയപാത ഉപരോധിക്കും. വൈകിട്ട് യുഡിഎഫ് പ്രതിക്ഷേധ സംഗമം നടത്തും.

വിജ്‌ഞാപനം എറ്റവുമധികം ബാധിക്കുന്ന ബത്തേരി, കല്ലൂര്‍, പുല്‍പ്പള്ളി, കാട്ടിക്കുളം എന്നിവിടങ്ങളിലാണ് ഇടത് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നത്. രാവിലെ 11 മുതല്‍ 12 വരെയാണ് ഉപരോധം. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളെയും യോജിപ്പിച്ചുള്ള സമരത്തിനും ഇടത് മുന്നണി ആലോചിക്കുന്നുണ്ട്. സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്നാണ് കേന്ദ്രം കരടു വിജ്‌ഞാപനം ഇറക്കിയതെന്ന് ഇടത് നേതാക്കള്‍ ആരോപിക്കുന്നു.

എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ഇന്ന് പ്രതിക്ഷേധ സംഗമങ്ങള്‍ നടത്തും. ഇടത് വലത് മുന്നണികളിലെ യുവജനസംഘടനകള്‍ ഇന്നുമുതല്‍ ഇമെയില്‍ ക്യാമ്പയിന്‍ തുടങ്ങും. കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന് ഉത്തരവ് ബാധിക്കുന്ന വീടുകളിലെ ആളുകൾ മുഖാന്തരം ഇ-മെയില്‍ സന്ദേശമയക്കുന്നതാണ് ക്യാമ്പയിന്‍.

Read Also: ഒരു ഫോൺ കോൾ ദൂരം; കെഎസ്‌ഇബി വീട്ടിലെത്തും; പദ്ധതി മുഖ്യമന്ത്രി ഉൽഘാടനം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE