കൽപ്പറ്റ: വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. വൈത്തിരി താലൂക്കിലെ കുപ്പാടിത്താറ വില്ലേജ് ഓഫീസറെയാണ് വിജിലൻസ് പിടികൂടിയത്. കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് പിടിയിലായത്. മുണ്ടക്കുറ്റി സ്വദേശി ഉസ്മാന്റെ കൈയിൽ നിന്നാണ് 4500 രൂപ കൈക്കൂലി വാങ്ങിയത്.
ആധാരത്തിലെ സർവേ നമ്പർ തിരുത്തുന്നതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ഇത് അനുവദിക്കാനാണ് വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങിയത്. കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലൻസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം നൽകിയ നോട്ടുകൾ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. പണം കൈപറ്റുന്നതിനിടയിൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ കൈയ്യോടെ പിടികൂടുകയായിരുന്നു.
Most Read| ‘കാലുകൊണ്ട് ബുൾസ് ഐ ഷോട്ട്’; പാരാലിംപിക്സിൽ മിന്നും താരമായി ശീതൾ ദേവി