ലക്‌നൗ: സംസ്ഥാനത്ത് സ്‌ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഓപ്പറേഷന്‍ ദുരാചാരി എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കുറ്റവാളികളെ അപമാനിക്കുകയാണ് ലക്ഷ്യം. സ്‌ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേരുവിവരങ്ങള്‍ ചിത്രസഹിതം പ്രദര്‍ശിപ്പിക്കും. വിവരങ്ങള്‍ പോസ്റ്ററുകളാക്കിയാണ് പൊതുസ്ഥലങ്ങളിലും റോഡുകളിലും പ്രദശിപ്പിക്കുക.
സ്‌ത്രീകൾക്കെതിരായുള്ള ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ലൈംഗികാതിക്രമം, ലൈംഗിക അധിക്ഷേപം, അപമാനിക്കല്‍, ശാരീരിക, മാനസിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ ദുരാചാരിയിലൂടെ നടപടി സ്വീകരിക്കും. വനിതാ ഉദ്യോഗസ്ഥരാകും ഓപ്പറേഷന്‍ ദുരാചാരി കൈകാര്യം ചെയ്യുക.
നിരവധി സ്‌ത്രീകളാണ് ഉത്തര്‍ പ്രദേശില്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് പുതിയ പദ്ധതി മുന്നോട്ട് വെക്കുന്നത്.
Read also: റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷ 29 ന് പരിഗണിക്കും