ഷോപിയാന്‍: സി.ആര്.പി.എഫ് സംഘത്തിന് നേരെ ഭീകരരുടെ ആക്രമണം. ജമ്മു കശ്മീരിലെ ഷോപിയാനിലാണ് അക്രമണം റിപ്പോര്‍ട്ട് ചെയ്തത്. തെക്കന്‍ കശ്മീരിലെ മിനി സെക്രട്ടറിയേറ്റില്‍ വിന്യസിച്ചിരുന്ന സി.ആര്.പി.എഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള പ്രവേശനത്തിന് താല്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച ബുദ്ഗാം ജില്ലയില്‍ സി.ആര്.പി.എഫ് പട്രോളിങ് സംഘത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഒരു ജവാന് പരിക്കേറ്റിരുന്നു.
Read more: ഗില്‍ഗിത്ത്-ബാല്ട്ടിസ്ഥാന് മേഖല; പാക് നീക്കം എതിര്‍ക്കുമെന്ന് ഇന്ത്യ