തിരുവനന്തപുരം: കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വിഎം സുധീരൻ പാർട്ടി രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി.
കെപിസിസി അധ്യക്ഷൻ കെ സുധാകരന് വിഎം സുധീരന് രാജി കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. മുന്‍ കെപിസിസി പ്രസിഡണ്ട് എന്ന നിലയില്‍ പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇപ്പോഴത്തെ നേതൃത്വം തയ്യാറാകുന്നില്ലെന്ന് സുധീരന് പരാതി ഉന്നയിച്ചിരുന്നു.
സാധാരണ പ്രവര്‍ത്തകനായി കോണ്‍ഗ്രസില്‍ തുടരുമെന്നാണ് സുധീരന്റെ പ്രതികരണം. 15 അഗംങ്ങളുള്ള രാഷ്ട്രീയകാര്യ സമിതിയെ എഐസിസി നേതൃത്വമാണ് നിയോഗിച്ചത്.
കോണ്‍ഗ്രസിലെ നയപരമായ തീരുമാനമെടുക്കുകയാണ് സമിതിയുടെ ചുമതല. ഈ സമിതിയില്‍ നിന്നാണ് സുധീരന് രാജിവെച്ചത്. പാർട്ടിയിലെ സുധീരന്റെ ഏക ഔദ്യോഗിക പദവി കൂടിയായിരുന്നു ഇത്.
Read Also: തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തിരിമറി; അന്വേഷണം നടത്തണമെന്ന് ആവശ്യം








































