വിഎം സുധീരൻ കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചു

By Staff Reporter, Malabar News
AICC membership also resigned VM Sudheeran
Ajwa Travels

തിരുവനന്തപുരം: കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ​ വിഎം സുധീരൻ പാർട്ടി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി.

കെപിസിസി അധ്യക്ഷൻ കെ സുധാകരന് വിഎം സുധീരന്‍ രാജി കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. മുന്‍ കെപിസിസി പ്രസിഡണ്ട് എന്ന നിലയില്‍ പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇപ്പോഴത്തെ നേതൃത്വം തയ്യാറാകുന്നില്ലെന്ന് സുധീരന്‍ പരാതി ഉന്നയിച്ചിരുന്നു.

സാധാരണ പ്രവര്‍ത്തകനായി കോണ്‍ഗ്രസില്‍ തുടരുമെന്നാണ് സുധീരന്റെ പ്രതികരണം. 15 അഗംങ്ങളുള്ള രാഷ്‌ട്രീയകാര്യ സമിതിയെ എഐസിസി നേതൃത്വമാണ് നിയോഗിച്ചത്.

കോണ്‍ഗ്രസിലെ നയപരമായ തീരുമാനമെടുക്കുകയാണ് സമിതിയുടെ ചുമതല. ഈ സമിതിയില്‍ നിന്നാണ് സുധീരന്‍ രാജിവെച്ചത്. പാർട്ടിയിലെ സുധീരന്റെ ഏക ഔദ്യോഗിക പദവി കൂടിയായിരുന്നു ഇത്.

Read Also: തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തിരിമറി; അന്വേഷണം നടത്തണമെന്ന് ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE